SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

രാഗമാലികയിൽ ദൈവദശകാലാപനം

japa

മാഹി..ഗുരുദേവനാൽ രചിക്കപ്പെട്ട് 110 ലേറെ ലോക ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ദൈവദശകം വിവിധ രാഗങ്ങൾ കോർത്തിണക്കിയ രാഗമാലികയിൽ ചിട്ടപ്പെടുത്തി പാടി പ്രശസ്ത സംഗീതജ്ഞൻ യു.ജയൻ മാസ്റ്റർ. മാഹി ബാലഗോപാല ക്ഷേത്രാങ്കനത്തിൽ ഗുരുജയന്തി നാളിലാണ് അദ്ദേഹം ശിഷ്യന്മാരാടൊപ്പം ആലാപനം നടത്തിയത്.

കർണാടകസംഗീതത്തിലെ ഏറെ ആകർഷകവും വൈവിധ്യപൂർണ്ണവുമായ രാഗമാലികയിൽ കൃതി ആലപിച്ചപ്പോൾ വലിയ പുതുമ അനുഭവപ്പെട്ടെന്ന് ആസ്വാദകർ പറഞ്ഞു.ഓരോ ചരണവും വ്യത്യസ്തരാഗങ്ങളിലാണ് ആലപിക്കപ്പെട്ടത്.ഒരു രാഗത്തിൽ നിന്ന് മറ്റൊരു രാഗത്തിലേക്ക് വഴുതിവീഴുന്ന ആലാപനം ശ്രോതാക്കൾക്ക് വിസ്മയമായി. ഭാവത്തിലും സ്വരസ്ഥാനങ്ങളിലും പരസ്പരം പൊരുത്തപ്പെടുന്നതും അല്ലാത്തതുമായ വ്യത്യസ്ത ഭാവങ്ങൾ ഉണർത്തുന്ന രാഗങ്ങളാണ് ഇതിനായിതിരഞ്ഞെടുത്തതെന്ന് ജയൻ മാസ്റ്റർ പറഞ്ഞു. ജപ സ്‌കൂൾ ഓഫ് മ്യൂസിക്കിലെ സംഗീതപ്രതിഭകളാണ് ജയൻ മാസ്റ്റർക്കൊപ്പം ആലാപനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL