തലശ്ശേരി: കോടിയേരി ഓണിയൻ ഹൈസ്‌കൂളിന് സമീപം വീടിന് തീപിടിച്ച് നാശനഷ്ടം. ശ്രീ സായിയിൽ അരുൺകുമാറിന്റെ വീടിന് ആണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ തീപിടിത്തമുണ്ടായത്. സോഫ ഉൾപ്പെടെയുള്ള ഫർണീച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വീടിന്റെ സീലിംഗ് എന്നിവ ഭാഗികമായി കത്തി നശിച്ചു.
പൂജാമുറിയിൽ മൾട്ടി വുഡിൽ സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവ സമയം വീട്ടുകാർ പുറത്തായിരുന്നു.
തിരിച്ചെത്തിയപ്പോഴായിരുന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട്ടുകാരും പരിസരവാസികളും ചേർന്ന് ഉടൻ തീയണച്ചതിനാൽ വലിയ തീപിടിത്തം ഓഴിവായി. തലശ്ശേരി അഗ്നിശമനസേനയും സ്ഥലത്തെത്തി. കഴിഞ്ഞ ജനുവരിയിലാണ് പുതിയ വീട്ടിൽ കുടുംബം താമസം തുടങ്ങിയത്. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |