SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

പി.എ രാജൻ മാസ്റ്റർ അനുസ്മരണം

rajan
പി.എ. രാജൻ മാസ്റ്റർ അനുസ്‌മരണ ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യ പോൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

കണിച്ചാർ: എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ മുൻ പ്രസിഡന്റും ദീർഘകാലം കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിന്റെ പ്രധാന അദ്ധ്യാപകനുമായിരുന്ന പി.എ രാജൻ മാസ്റ്ററുടെ മൂന്നാമത് ചരമവാർഷികം ആചരിച്ചു. അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിലെ പുഷ്പാർച്ചനയ്ക്കു ശേഷം കണിച്ചാർ എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.എൻ ബാബു അദ്ധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യാ പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, മെമ്പർ ജിബിൻ ജെയ്സൺ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സോമൻ, യോഗം ഡയറക്ടർ കെ.എം രാജൻ, ശാഖാ യോഗം പ്രസിഡന്റ് രാമകൃഷ്ണൻ മുളയ്ക്കക്കുടി, സെക്രട്ടറി ഓമന, ക്ഷേത്രം മേൽശാന്തി ശിവൻ, അനൂപ് പനക്കൽ, രാമചന്ദ്രൻ തിട്ടയിൽ, എം.വി മുരളീധരൻ, ചന്ദ്രൻ പുന്നപ്പാലം തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL