ആന്തൂർ: സർവജന പങ്കാളിത്തതോടെ ഒക്ടോബർ 2 വരെ രാജ്യത്ത് നടക്കുന്ന ശുചിത്വ മാലിന്യ പരിപാലന ക്യാമ്പയിനായ സ്വച്ഛതാ ഹി സേവയുടെ ലോഗോ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'കൈയോട് കൈ ' കൈകോർക്കാം മാലിന്യ രഹിത പുതുയുഗത്തിനായി 'എന്ന കാമ്പയിനും ഇതിന്റെ ഭാഗമാകും. മാലിന്യസംസ്‌കരണത്തിൽ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന സ്വച്ഛ് പാഠ ശാല, ശുചീകരണ തൊഴിലാളികളെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ലോഗോ പ്രകാശന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പാച്ചേനി വിനോദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ, സെക്രട്ടറി മനോജ് കുമാർ, ക്ലീൻ സിറ്റി മാനേജർ അജിത്ത്, സൂപ്രണ്ട് രാമചന്ദ്രൻ, റവന്യൂ ഇൻസ്‌പെക്ടർ പ്രകാശ്, ആരോഗ്യ വിഭാഗം ജീവനക്കാർ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |