SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

പോഷകാഹാര മാസാചരണം

aangan
ഏഴാംമൈൽ അങ്കണവാടിയിൽ നടന്ന പോഷകാഹാര മാസാചരണത്തിൽ നിന്ന്.

തളിപ്പറമ്പ്: പോഷകാഹാര മാസത്തോടനുബന്ധിച്ച് ഏഴാംമൈൽ അങ്കണവാടിയിൽ കുരുന്നുകൾക്കായി വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനായി വിഷരഹിതവും പോഷക
സമ്പന്നവുമായ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം പ്രധാന ആകർഷണമായി. മുട്ട, പാൽ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പം അതത് സീസണുകളിൽ അധികമായി ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള എളുപ്പവഴികളും പ്രായോഗിക രീതികളും അങ്കണവാടി ടീച്ചർ സുധിന കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തിക്കൊടുത്തു. ചടങ്ങിൽ തളിപ്പറമ്പ് നഗരസഭ കൗൺസിലർ കെ.എം ചന്ദ്രബാബു മുഖ്യാതിഥിയായി. തുടർന്ന് രക്ഷിതാക്കളും അങ്കണവാടി പ്രവർത്തകരും കുരുന്നുകളും ചേർന്ന് പോഷകാഹാര ബോധവൽക്കരണ പ്രതിജ്ഞ എടുത്തു. ഏഴാംമൈൽ അങ്കണവാടിയിൽ നടന്ന പോഷകാഹാര മാസാചരണത്തിൽ നിന്ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANGANVADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL