പേരാവൂർ: ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പും ആത്മ കണ്ണൂരും പ്രഖ്യാപിച്ച ബ്ലോക്കിലെ മികച്ച കർഷകർക്കുള്ള ആത്മ കർഷക അവാർഡ് വിതരണവും ആദരവും കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അദ്ധ്യക്ഷയായി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട് ആമുഖഭാഷണവും ആത്മ പ്രൊജക്ട് ഡയറക്ടർ ഇൻ ചാർജ് അജിത് മോഹൻ പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സിസിലി കണ്ണന്താനം, ലിസി ജോസഫ്, ത്രേസ്യാ പോൾ, ജാഫർ നല്ലൂർ, സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസമ്മ ജോസഫ്, ജയ്ഷ ബിജു, നൂറുദ്ദീൻ മുള്ളേരിക്കൽ, ജിജി ജോയി, പഞ്ചായത്തംഗങ്ങളായ കെ.പി അബ്ദുൾ റഷീദ്, ജൂബിലി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |