തലശ്ശേരി: തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചരിത്രകാരനും ചിത്രകാരനുമായ കെ.കെ മാരാർ. തലശ്ശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരിയുടെ പ്രൗഢമായ ചരിത്ര പാരമ്പര്യവും 160 വർഷക്കാലം വടക്കേ മലബാറിന്റെ ആസ്ഥാനവുമായിരുന്ന കാര്യവും പരിഗണിച്ച് തലശ്ശേരി ജില്ലാ രൂപീകരണം നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാരൂപീകരണത്തിന്റെ ആവശ്യകതയും ആയതിന്റെ രൂപരേഖയും വിശദമായി സമർപ്പിച്ചുകൊണ്ട് ഡോക്ടർ രാജീവ് നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി. മേജർ പി. ഗോവിന്ദൻ, തലശ്ശേരി മുൻസിപ്പൽ കൗൺസിലർ റാഷിദ തുടങ്ങി തലശ്ശേരിയിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനാ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. ആക്ഷൻ ഫോറം സെക്രട്ടറി മുഹമ്മദ് കാസിം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രഞ്ജിത്ത് രാഘവൻ സ്വാഗതവും കോർഡിനേറ്റർ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |