SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

ഓപ്പറേഷൻ തൂഫാൻ: കൂട്ടുപുഴയിൽ രണ്ടുപേർ അറസ്റ്റിൽ

mdma
എം.ഡി.എം.എ കടത്തിയ കേസിൽ പിടിയിലായ റഹീമും മുബഷീറും

ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പൊലീസും കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബംഗളൂരുവിൽ നിന്നും ഗുഡ്സ് വാഹനത്തിൽ കടത്തുകയായിരുന്ന 192 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. ഉളിക്കൽ നുച്യാട് പൊമ്മിണിച്ചി വീട്ടിൽ മുബഷിർ (32), വള്ളിത്തോട് പെരിങ്കിരി പുളിയൻ ഹൗസിൽ പി.എം. റഹീം (38) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിൽ സമീപകാലത്ത് പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്.

ശനിയാഴ്ച രാത്രി 10.30തോടെ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബംഗളൂരുവിൽ നിന്ന് സാധനസാമഗ്രികളൊന്നും കയറ്റാതെ എത്തിയ ഗുഡ്സ് വാഹനത്തിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. അറസ്റ്റിലായ മുബഷിർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാപ്പ ചുമത്തി ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ കെ.വി. ഉമേഷ്, ഇരിട്ടി എസ്.എച്ച്.ഒ സനീത്, എസ്.ഐ ശ്രീനാഥ്, എ.എസ്.ഐ ബിജു, സിവിൽ പൊലീസ് ഓഫീസർ പ്രിജേഷ് എന്നിവരും കണ്ണൂർ റൂറൽ എസ്.പിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, അനൂപ്, ഷംസുദ്ദീൻ, സി.പി.ഒമാരായ ബിബീഷ്, നിസാമുദ്ദീൻ, വിനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL