മാഹി: പള്ളൂരിലെ മാഹി കോഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും ന്യൂമാഹിയിലെ പ്രമുഖ സ്ഥാപനമായ ലോറൽ റെസ്റ്റോ കഫേയും സംയുക്തമായി സംഘടിപ്പിക്കുന്ന 'മാനിഫ്യൂസ് 26' മാനേജ്‌മെന്റ് ഫ്യൂഷൻ ഫെസ്റ്റ് കോളേജ് സെമിനാർ ഹാളിൽ പ്രിൻസിപ്പൽ ഡോ. സി.ജി ലക്ഷ്മിദേവി ഉദ്ഘാടനം ചെയ്തു. ഡോ.കെ.വി ദീപ്തി അദ്ധ്യക്ഷത വഹിച്ചുയ സ്റ്റാഫ് സെക്രട്ടറി ടി.വി രാജീഷ് സംസാരിച്ചു. കോളേജിലെ ബി.ബി.എ പൂർവ്വ വിദ്യാർത്ഥിയും 'മോമോ ഡെസ്റ്റിനോ' സ്ഥാപകനുമായ ഷഹൻഷാ ഷെഹ്സാദ് മുഖ്യാതിഥിയായി. വിദ്യാർത്ഥിക്കാലത്തെ അനുഭവങ്ങളും തന്റെ വിജയകരമായ സംരംഭകത്വ യാത്രയും പങ്കുവെച്ച അദ്ദേഹം, പുതിയ കാലത്തെ ബിസിനസ് സാധ്യതകളെയും വെല്ലുവിളികളെക്കുറിച്ചും വിദ്യാർത്ഥികളുമായി സംവദിച്ചു. എം.ടി.കെ ശ്രീഷ സ്വാഗതവും നിസാം നിസാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |