SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

മാഹി പെരുന്നാൾ: ആവില മാതാവിന്റെ നഗരപ്രദക്ഷിണം ഇന്ന്

mahi
പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ മയ്യഴി ബസലിക്ക ദേവാലയത്തിൽ ഫാദർ ജിജു പള്ളിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലി.

മാഹി: മയ്യഴി ബസലിക്ക ദേവാലയത്തിലെ പെരുന്നാൾ പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ നാടും നഗരവും ഇന്ന് മയ്യഴിയിലേക്ക് ഒഴുകും. സന്ധ്യക്കുശേഷം ആവില മാതാവിന്റെ ദാരുശില്പവും വഹിച്ചുള്ള അലങ്കരിച്ച രഥം നഗരത്തെ വലംവയ്ക്കും. മത ജാതി ഭേദമെന്യേ ആയിരങ്ങൾ പ്രദഷിണത്തെ അനുഗമിക്കും.
ഇന്നലെ നടന്ന ദിവ്യബലിക്ക് മുഖ്യകാർമികനായത് ഫാദർ ജിജു പള്ളിപ്പറമ്പിലാണ്. ഡീക്കൻ ജോമി അരഞ്ഞാണിയിൽ, സെബാസ്റ്റ്യൻ കണിയാംപറമ്പിൽ എന്നിവർ സഹകാർമ്മികരായി.
ഇന്ന് വൈകുന്നേരം 5.30ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നത് കോഴിക്കോട് അതിരൂപത വികാരി ജനറാൾ മോൻസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിലാണ്. തുടർന്നു നൊവേന. ദിവ്യ കാരുണ്യ അശീർവാദവുമുണ്ടായിരിക്കും. തിരുനാൾ ദിനമായ നാളെ പുലർച്ചെ ഒരുമണിക്ക് ശയനപ്രദക്ഷിണം ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL