SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാശുചീകരണവും

beakan
ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാ ശുചീകരണവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ നിർവ്വഹിക്കുന്നു.

പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാ ശുചീകരണവും കല്ലിക്കണ്ടിയിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മലം പുതുയുഗ കേരളത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ മുഹമ്മദലി നിർവ്വഹിച്ചു. ബേസ് ലൈൻ സർവ്വേ നടത്തിയ എൻ.എ.എം കോളേജ് വിദ്യർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി പവിത്രൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ നസീമ ചാമാളിയിൽ, അർഷിഫ, മുഹമ്മദ്, ബ്ലോക്ക് മെമ്പർ മുനീറ സുഹൈർ, ആസൂത്രണ സമിതി വൈസ്‌ചെയർമാൻ കാട്ടൂർ മഹമൂദ്, എം.കെ സുരേഷ് പ്രസംഗിച്ചു. സെക്രട്ടറി വി.വി പ്രസാദ് സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ രാഖി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TOWN HALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL