SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ഗാന്ധിയൻ സംഘടനകൾ പദയാത്ര നടത്തി

gandhi
ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്ര

പയ്യന്നൂർ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നടപടികളുമായി ബന്ധപ്പെട്ട് ദേശവ്യാപകമായി നടക്കുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദയാത്ര കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. മുതിർന്ന ഗാന്ധി മാർഗ്ഗ പ്രവർത്തകൻ കെ.വി രാഘവൻ, എ.കെ.പി. നാരായണന് ദേശീയ പതാക കൈമാറി. കേരള സർവ്വോദയമണ്ഡലം, ഏകതാ പരിഷത്ത്, ലോഹ്യാ വിചാര വേദി, ഗാന്ധി ദർശൻ സമിതി, മഹാത്മ സുഹൃദ് വേദി, ഗാന്ധി ദർശൻ വേദി, ഗാന്ധിയൻ കളക്ടീവ് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പദയാത്രയിൽ പങ്കെടുത്തത്. ക്വിറ്റിന്ത്യാ സമര സ്മാരക ശില്പത്തിനു മുന്നിൽ നിന്നാരംഭിച്ച പദയാത്ര ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ കെ. ഭാസ്കരൻ, രാഘവൻ കുളങ്ങര, ദിനു മൊട്ടമ്മൽ, കെ.കെ. രാജീവ്കുമാർ, എസ്‌. മോഹൻ, പവിത്രൻ തില്ലങ്കേരി, സതീദേവി, പി.എം ബാലകൃഷ്ണൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL