SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

ഡസ്‌ക്ക് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു, സ്‌കൂൾ അധികൃതർക്കെതിരെ കേസ്

desk-kannur-
പടം: ഡസ്‌ക് വീണതിനെ തുടർന്ന് കുട്ടിയുടെ കൈ വിരലിലേറ്റ മുറിവ്

കണ്ണൂർ: ഓണാഘോഷ പരിപാടിക്കിടെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയിൽ ഡസ്‌ക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കുട്ടിയുടെ മാതാവിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. മാതാവ് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. വലതു കൈയുടെ മൂന്ന് വിരലുകളുടെ അസ്ഥികൾ പൊട്ടി രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമായ വിദ്യാർത്ഥിനി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

ഗുരുതര പരിക്കേറ്റിട്ടും യഥാസമയം വൈദ്യസഹായം ലഭ്യമാക്കിയില്ലെന്ന മാതാവ് പഞ്ചായത്ത് ഉദ്യോഗസ്ഥയായ ചേലേരി സ്വദേശിനിയുടെ പരാതിയിലാണ് കക്കാട്ടെ ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ അദ്ധ്യാപിക ഷീല, പ്രിൻസിപ്പാൾ ഗീതാഞ്ജലി എന്നിവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 21ന് കക്കാട് പ്രവർത്തിക്കുന്ന ഭാരതീയ വിദ്യാഭവൻ സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പരാതിക്കാരിയുടെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് ഡസ്‌ക്ക് വീണ് കൈക്ക് ഗുരുതരമായി പരിക്കേറ്റത്. രാവിലെ 10.45 ഓടെയാണ് സ്‌കൂളിൽ നിന്നും വിദ്യാർത്ഥിനിയുടെ മാതാവിനെ വിളിച്ച് കുട്ടിക്ക് സുഖമില്ലെന്നും കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ എത്തണമെന്നും ആവശ്യപ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിയ മാതാവ് വേദന കൊണ്ട് പുളഞ്ഞ് കരഞ്ഞുകൊണ്ടിരുക്കുന്ന മകളെയാണ് കണ്ടത്. രണ്ട് ഘട്ടങ്ങളിലായാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത്. പ്ലാസ്റ്റിക് സർജറിയും ആവശ്യമായി വന്നു.

സംഭവത്തിന്റെ യഥാർത്ഥ കാരണം അറിയാൻ ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ നേരിട്ടും രേഖാമൂലവും ബന്ധപ്പെട്ടെങ്കിലും ഇതുവരെയും നൽകിയിരുന്നില്ല. കുട്ടി ക്ലാസിൽ പരിക്കേറ്റതിനു ശേഷം അദ്ധ്യാപിക രോഷത്തോടെ പുറത്ത് അടിച്ചതായ ആരോപണവും മൊഴികളിൽ ഉണ്ട്. പരാതിയുമായി സ്‌കൂളിൽ എത്തിയ കുട്ടിയുടെ മാതാവിനെ സ്‌കൂൾ പ്രിൻസിപ്പാൾ പരസ്യമായി അധിക്ഷേപിച്ചതായും പറയുന്നു.

പരാതി ചൈൽഡ് ലൈനിലും

ബാലവകാശ കമ്മിഷനിലും

തുടക്കം മുതൽ സ്‌കൂൾ അധികൃതരിൽ നിന്നും വീഴ്ചകൾ ഉണ്ടായതിനെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും ബാലവകാശ കമ്മിഷനിലും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലാവകാശ കമ്മിഷൻ നിർദേശപ്രകാരം ടൗൺ പൊലീസിലും പരാതി നൽകിയെങ്കിലും കേസ് അവസാനിപ്പിച്ചതായി അറിയിച്ചതിനെ തുടർന്നാണ് സിറ്റി പൊലീസ്‌ കമ്മിഷണറെ സമീപിച്ചത്. തുടർന്നാണ് ശനിയാഴ്ച രാത്രിയോടെ ടൗൺ പൊലീസ് കേസെടുത്തത്.

ടൗൺ പൊലീസ് ഇടപെടലിനെ തുടർന്ന് രണ്ട് ബിൽ അടക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായിരുന്നു. സ്കൂൾ അധികൃതരുടെ സമീപനവും വേറൊരു കുട്ടിക്കും ഇത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാനുമാണ് പരാതിയുമായി മുന്നോട്ട് പോവുന്നത്.

കുട്ടിയുടെ മാതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL