
തളിപ്പറമ്പ്: ഒപ്പം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ശ്രവണ
സഹായി വിതരണച്ചടങ്ങ് തളിപ്പറമ്പ് ചിറവക്കിലെ ഹൊറൈസൺ മാളിൽ തളിപ്പറമ്പ് എം.എൽ.എ ടി.കെ.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.സൗജന്യ കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത് പരിശോധനയിലൂടെ തിരഞ്ഞെടുക്കപ്പെട്ട 12 പേർക്കാണ് സൗജന്യമായി ശ്രവണസഹായികൾ വിതരണം ചെയ്യുന്നത്. അനസ് മുസാഫിർ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർ പേഴ്സൺ ദീപ രഞ്ജിത്ത്,അരവിന്ദ് ശ്രീജിത്ത്,കെ.എസ്.റിയാസ്, എം.കെ.മനോഹരൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രപ്രഭ സ്വാഗതവും സഹീർ പാലക്കോടൻ നന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |