
പറവൂർ: കളമശേരി നിയജക മണ്ഡലത്തിലെ സ്കൂളുകളിൽ അക്ഷയ പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു. ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയിൽ യു.പി തലംവരെയുള്ള 7,500 വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം നൽകും. കരുമാലൂർ സെന്റ് ലിറ്റിൽ ട്രീസാസ് സ്കൂളിൽ മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പദ്ധതി ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുക്കാട് അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ബി.പി.സി.എൽ പ്രതിനിധി ടോം ജോസഫ്, ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ, ടി.എ. നവാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എ. മുജീബ്, ഗീത സലിംകുമാർ, വിജി ജോളി, ഗീത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |