
മട്ടാഞ്ചേരി: കെസിയ ഹോപ് സെന്ററിന്റെ നേതൃത്വത്തിൽ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 224-ാമത്തെ ഭവനത്തിന്റെ താക്കോൽ മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ കൈമാറി. ചെറിയ കടവിൽ നടന്ന ചടങ്ങിൽ സിസ്റ്റർ ലിസി ചക്കാലക്കൽ അദ്ധ്യക്ഷയായി. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ചെറിയ കടവിൽ മണി അരവിന്ദനും കുടുംബത്തിനുമായി നിർമ്മിച്ച വീടിനുവേണ്ടി മുഴുവൻ സഹായവും നൽകിയത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും നോവലിറ്റി മാനേജിംഗ് ഡയറക്ടർ ഇ. പി. ജോർജുമാണ്. ലില്ലി പോൾ, ആൻ ജോർജ്, ജോസഫ് ആന്റണി, ടി.എം. റിഫാസ്, ജെപ്സി രതീഷ്, ജിജിറോസ് ജെയ്സൺ തുടങ്ങിയവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |