
തടിയൂർ : പുറമറ്റം ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച അങ്കണവാടി കലോത്സവം 'നിറക്കൂട്ട് 2026' പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാബു തോമസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജു പി.കുരുവിള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി.രാധാകൃഷ്ണൻ, സജു മാത്യു, സനിൽകുമാർ.റ്റി.കെ, സാബു തോമസ്, ജെനി.കെ.ജോൺ, തങ്കമണി.എം.കെ, ശോശാമ്മ ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രസന്ന കുമാരി എന്നിവർ പ്രസംഗിച്ചു. കലോത്സവം വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |