SignIn
Kerala Kaumudi Online
Sunday, 01 November 2026 3.14 AM IST

അവസാന നിമിഷങ്ങൾക്ക് സാക്ഷിയായ ലീലാമ്മ രാജൻ മായാതെ ഇന്ദിരയുടെ ഓർമ്മകൾ

22
ലീലാമ്മ രാജൻ

ചെങ്ങന്നൂർ: ഇന്ദിരാഗാന്ധി വധിക്കപ്പെട്ട നിർണായക നിമിഷങ്ങളുടെ ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മുൻ എയിംസ് ജീവനക്കാരിയും ചെങ്ങന്നൂർ ഇലഞ്ഞിമേൽ സ്വദേശിനിയുമായ ലീലാമ്മ രാജൻ. വെടിയേറ്റ് ചോരയിൽ കുളിച്ച ഇന്ദിരയെ ആശുപത്രിയിലെത്തിച്ചതും ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ സംഘത്തോടൊപ്പം നടത്തിയ അശ്രാന്ത പരിശ്രമങ്ങളും അന്നത്തെ ഓപ്പറേഷൻ തിയേറ്റർ സംഘത്തിലുണ്ടായിരുന്ന ലീലാമ്മ ദൃക്‌സാക്ഷിയെപ്പോലെ തുറന്നുപറയുന്നു. 42 വർഷങ്ങൾക്ക് മുമ്പ്, 1984 ജനുവരിയിലാണ് ലീലാമ്മ രാജൻ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് ഏതാനും മാസങ്ങൾക്കകം രാജ്യത്തെ നടുക്കിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നു. 1984 ഒക്ടോബർ 31ന് വെടിയേറ്റ ഇന്ദിരാഗാന്ധിയെ എയിംസ് ആശുപത്രിയിലെത്തിക്കുമ്പോൾ ലീലാമ്മയും ഡ്യൂട്ടിയിലുണ്ടായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച ഇന്ദിരാഗാന്ധിയെ അതിവേഗം ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ശരീരത്തിൽ തറച്ചുകയറിയ വെടിയുണ്ടകൾ നീക്കം ചെയ്യാനും ജീവൻ രക്ഷിക്കാനുമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘം കഠിനമായി പരിശ്രമിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. രാജ്യത്തിന്റെ ചരിത്രത്തിലെ ആ ദാരുണമായ സംഭവം ഇന്നും തീരാത്ത ഞെട്ടലോടെയാണ് ലീലാമ്മ ഓർത്തെടുക്കുന്നത്.

..........................................

പിന്നീട് മകന്റെ അസുഖവും തുടർചികിത്സയും കാരണം ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് ഭർത്താവ് രാജൻ കൈപ്പള്ളിക്കൊപ്പം മടങ്ങേണ്ടിവന്നെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ ആ കറുത്ത ദിനവും ഇന്ദിരാഗാന്ധിയെ അവസാനമായി ശുശ്രൂഷിക്കേണ്ടിവന്ന നിമിഷങ്ങളും ലീലാമ്മയുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നു.

(ലീലാമ്മ രാജൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL