SignIn
Kerala Kaumudi Online
Sunday, 01 November 2026 1.06 AM IST

'ബാഡ്ജ് ടു ബ്രെത്ത്' ലൈഫ് സപ്പോർട്ട് പരിശീലനം

inauguration-

തൃശൂർ: പേരാമംഗലം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ അതിർത്തികളിലെ ഉദ്യോഗസ്ഥർക്കായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ എമർജൻസി മെഡിസിൻ വിഭാഗം 'ബാഡ്ജ് ടു ബ്രെത്ത്' ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം സംഘടിപ്പിച്ചു. റോഡപകടങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ ആദ്യമെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ശാസ്ത്രീയ ജീവൻരക്ഷാ രീതികളിൽ പ്രാവീണ്യം നൽകുകയാണ് ലക്ഷ്യം. അമല ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി ഉദ്ഘാടനം ചെയ്തു. എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ.ജോബിൻ ജോസ് മാപ്രാണി, ഡോ.ശ്രീജിത്ത് ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ സി.പി.ആർ അടക്കമുള്ള അത്യാഹിത പരിചരണങ്ങളിൽ പരിശീലനം നൽകി. പേരാമംഗലം സി.ഐ.വിനോദ് വലിയാട്ടൂർ, മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ.ഗ്രീഷ്മ എന്നിവരുടെ നേതൃത്വത്തിൽ ഇരു സ്റ്റേഷനുകളിലെയും അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരും കേഡറ്റ് അംഗങ്ങളും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL