SignIn
Kerala Kaumudi Online
Sunday, 01 November 2026 2.49 AM IST

അംഗബലക്കുറവ്: തെക്ക് വടക്ക് ഓടി ഇരവിപുരം പൊലീസ്

police

കൊല്ലം: അവശ്യത്തിനുള്ള ഉദ്യോഗസ്ഥരില്ലാതെ വീർപ്പുമുട്ടി ഇരവിപുരം പൊലീസ്. അധികാര പരിധിയുടെ വിസ്തൃതി പ്രകാരം കുറഞ്ഞത് 60 ഉദ്യോഗസ്ഥരെങ്കിലും വേണ്ടിടത്ത് 45 തസ്തികയേയുള്ളു. അതിൽ 42 പേരെയെ നിയമിച്ചിട്ടുള്ളു. അതിൽ പലരെയും സി.ഐ ഓഫീസ്, എ.സി.പി ഓഫീസ് എന്നിവിടങ്ങളിൽ അറ്റാച്ച് ചെയ്തിരിക്കുകയാണ്. നിലവിൽ 35 ഉദ്യോഗസ്ഥർ മാത്രമേ സ്റ്റേഷനിലുള്ളു.

ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പോലും അവധി ലഭിക്കുന്നില്ല. തുടർച്ചയായി ജോലി ചെയ്ത് മാനസിക സമ്മർദ്ദത്തിലുമാണ്. ആരോഗ്യ പ്രശ്നങ്ങളുണ്ടായി ഉദ്യോഗസ്ഥർ മെഡിക്കൽ ലീവിൽ പ്രവേശിക്കുന്ന അവസ്ഥയുമുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ താരതമ്യേന കൂടുതലുള്ള സ്റ്റേഷനാണ് ഇരവിപുരം. ഉള്ള ഉദ്യോഗസ്ഥർ പ്രതികളെ കോടതിയിൽ ഹാജരാക്കൽ, കേസുകളുടെയും പരാതികളുടെയും അന്വേഷണം, മഗസർ തയ്യാറാക്കൽ തുടങ്ങിവയ്ക്കായി പോകും. ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ ഒരുമിച്ച് പ്രശ്നങ്ങളുണ്ടാകുമ്പോൾ അവിടെ ഓടിയെത്താൻ ആളില്ലാത്ത സ്ഥിതിയുമുണ്ട്. ബറ്റാലിയനുകളിൽ നിന്നും എ.ആർ ക്യാമ്പുകളിലെത്തിയവരെ നിയമിച്ചും ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാമെങ്കിലും അധികൃതർ തയ്യാറാകുന്നില്ല.

വിശ്രമമില്ലാതെ ഡ്യൂട്ടി

 തീരദേശത്ത് കളീക്കൽ മുതൽ പൊഴിക്കര വരെയും ദേശീയപാതയുടെ ഒരുവശത്ത് മേവറം മുതൽ പോളയത്തോട് വരെയും മറുവശത്ത് കൊച്ചുഡീസന്റ് മുക്ക് മുതൽ പാർവത്യാർമുക്ക് വരെയുമാണ് ഇരവിപുരം സ്റ്റേഷന്റെ അധികാര പരിധി

 സ്റ്റേഷനിൽ നിന്ന് പല അതിർത്തികളും തമ്മിൽ 10 കിലോമീറ്ററിലേറെ ദൂരം

 കോർപ്പറേഷന്റെ 15 ഡിവിഷനുകളും മയ്യനാട് പഞ്ചായത്തിലെ 11 വാർഡുകളും സ്റ്റേഷന്റെ അധികാര പരിധിയിൽ

 ഇത്രയും സ്ഥലങ്ങളിൽ ഓടിയെത്താൻ നല്ലൊരു ജീപ്പ് പോലുമില്ല

ആകെ ഒരു ജീപ്പ്

എസ്.ഐ, എസ്.എച്ച്.ഒ സംവിധാനം നിലവിൽ വന്ന് സി.ഐ ഓഫീസ് പ്രത്യേകമായതോടെ സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് ജീപ്പുകളിലൊന്ന് സി.ഐയുടേതായി. ആകെയുള്ള ജീപ്പ് ഇടയ്ക്കിടെ വഴിയിലാകും. ഉദ്യോഗസ്ഥർ തങ്ങളുടെ വാഹനങ്ങളിലാണ് കേസ് അന്വേഷണത്തിനും മഗസർ തയ്യാറാക്കാനും പോകുന്നത്.

ജീവനക്കാരുടെ കുറവിന് പുറമേ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾക്കും ആവശ്യമായ സൗകര്യമില്ല.

ഇരവിപുരം പൊലീസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL