
കോടിയേരി:സ്വാതന്ത്ര്യ സമര സേനാനിയും ജന പ്രതിനിധിയും എൻ.സി.പി നേതാവുമായിരുന്ന വാഴയിൽ ഗോവിന്ദൻ നായരുടെ 18 മത് ചരമവാർഷികം ആചരിച്ചു. കോടിയേരിയിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. എൻ.സി പി (എസ്പി) ബ്ലോക്ക് പ്രസിഡന്റ് വരക്കൂൽ പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ എൻ.സി.പി (എസ്.പി) ജില്ലാ കമ്മിറ്റിയംഗം എം.സുരേഷ് ബാബു, വാഴയിൽ കുടുംബാംഗം വി. ദിവാകരൻ മാസ്റ്റർ, കോൺഗ്രസ് നേതാവ് കെ.വി.രജീഷ്, എൻ.സി പി (എസ്പി) മണ്ഡലം പ്രസിഡന്റ് വി.എൻ.വത്സരാജ്, പി.പി.ഗുണശേഖരൻ, കെ.ആനന്ദൻ, കെ.പി രജിന എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയിൽ പാർട്ടി പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |