SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

ചാലാട് ധർമശാസ്താ ക്ഷേത്രോത്സവം

sasthav


കണ്ണൂർ:ചാലാട് ധർമശാസ്താ ക്ഷേത്രോത്സവം 6 മുതൽ 8 വരെയായി നടക്കും. ആറിന് രാവിലെ എട്ടിന് തിരുവാഭരണം എഴുന്നള്ളത്ത്, ശീവേലി എഴുന്നള്ളത്ത്. വൈകീട്ട് അഞ്ചിന് തിരുനൃത്തവും രാത്രി 7.15 ന് കുചേലവൃത്തം കഥകളിയും. രാത്രി 7.30ന് നടക്കുന്ന സംസ്‌കാരിക സമ്മേളനം കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചാലാട് ദേശവാസികളുടെ നൃത്തനൃത്ത്യങ്ങൾ. ഏഴിന് രാവിലെ 7.15 ന് ചിറക്കൽ സ്വാതിതിരുനാൾ ലളിതകലാലയത്തിന്റെ സംഗീതാർച്ചന, ഒൻപതിന് ശീവേലി എഴുന്നള്ളത്ത്. വൈകിട്ട് അഞ്ചിന് തിരുനൃത്തം. രാത്രി 7.30ന് ചാലാട് ശ്രീനാരായണ കലാക്ഷേത്രം ഗുരുമന്ദിരത്തിന്റെ നൃത്തസന്ധ്യയും രാത്രി ഒൻപതിന് മെഗാ മ്യൂസിക്കൽ ലൈവ് ഗാനമേളയും. എട്ടിന് ക്ഷേത്രമൈതാനത്ത് ഉച്ചക്ക് 12ന് പ്രസാദസദ്യ. വൈകിട്ട് അഞ്ചിന് തിരുനൃത്തം. ആറാട്ട് എഴുന്നള്ളത്തും.രാത്രി ഒൻപതിന് സുധീഷ് ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ലൈവ് ഷോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL