SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

പെരുമ്പയിൽ ഡി.വൈ.എഫ്.ഐ ജന്തർമന്ദിർ സമരം

janthirmanthir

പയ്യന്നൂർ : ജന്തർ മന്ദറിൽ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന കേന്ദ്രനടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി പെരുമ്പയിൽ ഉയരട്ടെ ജന്തർമന്തിർ സമരതെരുവിലെ പാട്ടും പറച്ചിലും സംഘടിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ. മനുരാജ് അദ്ധ്യക്ഷത വഹിച്ചു.സി പി.എം ജില്ലാ കമ്മിറ്റിയംഗം എം.വി.നികേഷ് കുമാർ , ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിറാജ് , ചലച്ചിത്ര താരം ബാബു അന്നൂർ, സംവിധായകൻ മനോജ് കാന , നഗരസഭ ചെയർമാൻ സരിൻ ശശി, പി.പി.അനിഷ , സി.വി.റഹിനേജ് , സി.ഷിജിൽ , കെ.മിഥുൻ സംസാരിച്ചു. ശില്പിയും ചിത്രകാരനുമായ ഉണ്ണി കാനായി, വര നടനം ആർട്ടിസ്റ്റ് ലീജ ധിനൂപ് എന്നിവർ പ്രതിഷേധചിത്രങ്ങൾ വരച്ചു. നാടൻ പാട്ട് കലാകാരൻമാരായ ജിത്തു കൊടക്കാടും അഭിജിത്ത് നടുവിലും കൊട്ടും പാട്ടും നാടൻ പാട്ടുകളും അവതരിപ്പിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL