
കാഞ്ഞങ്ങാട് :ലോക വയോജനദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തിലെ മുതിർന്ന പൗരന്മാരെ ചേർത്ത് നിർത്തി ബേക്കൽ ബീച്ച് പാർക്കിൽ വയോജന സംഗമം നടത്തി. ബേക്കൽ ഡിവൈ.എസ്.പി കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭന, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പി.ഗോവിന്ദൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.കെ.മഞ്ജിഷ, എം.വി.ജയശ്രീ , വാർഡ് മെമ്പർ ബീഫാത്തിമ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.എച്ച്.ഹനീഫ സ്വാഗതവും കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസർ കെ.ജെ.സായാഹ്ന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |