
പയ്യാവൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളോത്സവത്തിന്റെ ഏരുവേശി ഗ്രാമപഞ്ചായത്ത്തല മത്സരങ്ങൾ നവംബർ രണ്ട് മുതൽ പതിനഞ്ച് വരെ പഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങളിലായി സംഘടിപ്പിക്കും. രണ്ടിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചെസ് മത്സരവും മൂന്നിന് ചെറിയരിക്കമല ഇൻഡോർ കോർട്ടിൽ ഷട്ടിൽ ബാഡ്മിൻ്റൺ മത്സരവും ആറിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക മൈതാനിയിൽ വടംവലി മത്സരവും നടക്കും. ഏഴിന് അത് ലറ്റിക് മത്സരങ്ങൾ നെല്ലിക്കുറ്റി സെൻ്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലും നീന്തൽ മത്സരം സമീപത്തെ പഞ്ചായത്ത് സ്വിമ്മിംഗ് പൂളിലും നടക്കും. എട്ടിന് നടത്തുന്ന ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ മത്സരങ്ങൾ ചെമ്പേരിയിലെ എലൈറ്റ്, അരീന ടർഫുകളിലായിരിക്കും. കലാമത്സരങ്ങൾ പതിനഞ്ചിന് പൂപ്പറമ്പിലെ ഏരുവേശി ഗവ. യുപി സ്‌കൂളിലും അരങ്ങേറും. https://keralotsavam.com എന്ന വെബ്പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |