SignIn
Kerala Kaumudi Online
Sunday, 01 November 2026 5.57 AM IST

കണ്ണൂർ നഗരത്തിൽ 'ഓടക്കെണി" കുഴിയിൽ വീണ വീട്ടമ്മയ്ക്ക് കൈപ്പത്തി പോയി

ph1

കണ്ണൂർ : നഗരത്തിലെ തുറന്ന ഒാടകളും കുഴികളും സമയബന്ധിതമായി മൂടാത്തത് ജീവന് തന്നെ ഭീഷണിയാകുന്നു. കണ്ണൂർ സിറ്റി ഭാഗത്ത് വൻകിട കമ്പനികളുടെ കേബിളുകൾക്കും മറ്റുമായി വെട്ടിയ നിരവധി കുഴികളാണ് മൂടാതെ കിടക്കുന്നത്.ഓടകൾ വൃത്തിയാക്കുന്നതിനായി എടുത്ത കുഴികളും നികത്താത്ത സ്ഥിതിയാണ്.കഴിഞ്ഞ ദിവസം തയ്യിൽ കുറുവ ജംഗ്ഷന് സമീപം റോഡിൽ എടുത്ത കുഴിയിൽ തട്ടിവീണ് ബസ്സിൽ കയറുകയായിരുന്ന ആദികടലായിയിലെ ബാവിത എന്ന വീട്ടമ്മയുടെ കൈപത്തി തന്നെ നീക്കണ്ടി വന്നു.താഴെ വീണ ഇവരുടെ കൈയിൽ ബസ്സിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. വളരെ തിരക്കേറിയ ജംഗ്ഷനിൽ പൈപ്പ് കണക്ഷന്റെ ഭാഗമായി എടുത്ത കുഴിയിൽ തട്ടിയാണ് വീട്ടമ്മ വീണത്. ഈ ഭാഗം റീടാർ ചെയ്യുന്നതിന് കോർപറേഷനും പൊതുമരാമത്ത് വകുപ്പും തയ്യാറായിരുന്നില്ല.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ ഷമീമയ്ക്ക് നേരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.പൈപ്പ് ലൈനിനായി പൊട്ടി പൊളിച്ച റോഡ് പൂർണമായും റീടാർ ചെയ്യാത്തതാണ് ഇത്തരത്തിലുള്ള അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉടനടി പരിഹാരം കാണുമെന്ന ജനപ്രതിനിധിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഈ അപകടം കൗൺസിൽ യോഗത്തിലും പ്രതിഷേധത്തിനിടയാക്കി. ഇത്തരം പ്രശ്നങ്ങൾ കൗൺസിലർമാർ നിരന്തരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും കോർപ്പറേഷനിൽ നിന്ന് യാതൊരു നടപടിയുമില്ലാത്ത അവസ്ഥയാണ് .

കുഴിയെടുക്കാൻ ചോദ്യമില്ല

വൻകിട കമ്പനികളും മറ്റും മെയിന്റനൻസ് വർക്കിനും കേബിളെടുക്കാനും മറ്റുമായി കുഴികളെടുക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ അനുമതി തേടേണ്ടതില്ല.എന്നാൽ ഇവർ കുഴികളെടുത്താൽ അത് പിന്നീട് മൂടാത്തതാണ് അപകടങ്ങളിലേക്കെത്തിക്കുന്നത്.കുഴികൾ മൂടാത്തതിനെതിരെ ബന്ധപ്പെട്ടവരും നടപടിയെടുക്കുന്നില്ല .അപകടത്തെ തുടർന്ന് ഡിസംബറോടു കൂടി റോഡുകളിലെ മുഴുവൻ മെയിന്റനൻസ് വർക്കും പൂർത്തിയാക്കണമെന്ന് മേയർ നിർദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL