കണ്ണൂർ: മലയാള ഭാഷാ ദിനാചരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ നിർവഹിക്കും. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അദ്ധ്യക്ഷത വഹിക്കും. സിനിമാനാടക നടൻ ഉണ്ണിരാജ വിശിഷ്ടാതിഥിയാവും. കണ്ണൂർ കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖത്തിൽ പുതുതായി രൂപീകരിച്ച ഓർക്കസ്ട്ര ടീമിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. കേരളവുമായി ബന്ധപ്പെട്ട വിവിധ ഗാനഭാഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംഗീത പരിപാടിയും അരങ്ങേറും. മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ കളക്ടറേറ്റിൽ നടന്ന മലയാളദിന പ്രതിജ്ഞയ്ക്ക് കളക്ടർ പി. വിഷ്ണുരാജ് നേതൃത്വം നൽകി. അസിസ്റ്റന്റ് കലക്ടർ എസ്. സ്വാതി, ഹുസൂർ ശിരസ്തദാർ രാജേഷ് ഖന്ന, സീനിയർ സൂപ്രണ്ട് എൻ.പി ഷനീജ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |