SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

സുസ്ഥിര കാർഷിക വികസനത്തിന് എ.ഐ അധിഷ്ഠിത ശാസ്ത്രീയ കൃഷി

farm
ശാസ്ത്രിയ കൃഷിരീതിയിലൂടെ വിളയിച്ചെടുത്ത നേന്ത്രക്കുലയുടെ വിളവെടുപ്പ് പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടി: പായം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ഫാം ഇൻ എ ബോക്സ് മാതൃക എ.ഐ അധിഷ്ഠിത ശാസ്ത്രീയ കൃഷിയിലൂടെ സുസ്ഥിര കാർഷിക വികസനത്തിന് പുതിയ പ്രതീക്ഷ നൽകുന്നു. ടെക്‌ടേൺ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച എ.ഐ അധിഷ്ഠിത കൃഷി മാനേജ്മെന്റ് മാതൃകയുടെ പ്രായോഗിക രൂപമാണ് സുകുമാരന്റെ മാടത്തിൽ പ്രവർത്തിക്കുന്ന ബനാന സ്മാർട്ട് ഫാം.

മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തെ മുൻനിർത്തി “പ്രാദേശികമായി ഉത്പാദിപ്പിക്കുക, പ്രാദേശികമായി ഉപഭോഗിക്കുക” എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃക അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ കർഷകരെയും ഒരൊറ്റ സംവിധാനത്തിൽ ബന്ധിപ്പിച്ച് കൃഷിയിൽ ട്രേസബിലിറ്റിയും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ വിവിധ വിഭാഗം കർഷകരെയും കർഷക കൂട്ടായ്മകളെയും ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിൽ കൊണ്ടുവരാനും കഴിയും.

പായം ഗ്രാമപഞ്ചായത്തിൽ സുകുമാരൻ നടപ്പിലാക്കിയ ഫാം ഇൻ എ ബോക്സ് കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു. ഈ മാതൃക പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലീകരിച്ച് എല്ലാ കർഷകരെയും ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ കാർഷിക സംവിധാനം രൂപപ്പെടുത്താൻ കഴിയും. വിജയകരമായ ഈ മാതൃക കേരളത്തിലെ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാവുന്നതാണ്.

ഫാം ഇൻ എ ബോക്സ്

ആർക്കും കൃഷിയിലേക്ക് കടന്നുവരാനും സ്വന്തം കൃഷിയിടം പ്രൊഫഷണൽ രീതിയിൽ പരിപാലിക്കാനും സഹായിക്കുന്ന ശാസ്ത്രീയ കൃഷിരീതിയാണ് ഫാം ഇൻ എ ബോക്സ്. കൃത്യമായ വിളപരിപാലനം, കൃഷിയിട പരിപാലനം, പോഷകങ്ങളുടെ നിയന്ത്രിതമായ ഉപയോഗം, കൃഷിയുടെ വളർച്ചയും ഉത്പാദനവും നിരീക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ മാതൃക സഹായിക്കുന്നു.

ഓരോ ചെടിയുടെയും വളർച്ചയും പരിപാലനവും ശ്രദ്ധിച്ച് ആവശ്യമായ സമയത്ത് ആവശ്യമായ പരിചരണം നൽകുന്നതിലൂടെ കൃഷിയിലെ അധ്വാനം കുറയ്ക്കാനും ഉത്പാദനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.

എല്ലാ കർഷകരെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം

1. പഞ്ചായത്തിലെ എല്ലാ കർഷകരുടെയും കൃഷിയിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്താം.

2. വിവിധ കൃഷിയിടങ്ങളിലെ വിളകൾ, കൃഷിരീതികൾ, ഉത്പാദനം എന്നിവ നിരീക്ഷിക്കാം

3. പ്രതീക്ഷിക്കുന്ന വിളവെടുപ്പും ലഭ്യമായ കാർഷിക ഉത്പന്നങ്ങളും മുൻകൂട്ടി അറിയാം.

4. കർഷകരുടെ ഉത്പന്നങ്ങൾ ഏകോപിപ്പിച്ച് വിപണനം നടത്താം

5. കർഷകരെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കാാം.

കർഷകരിൽ നിന്ന് ഉപഭോക്താക്കളിലേക്ക്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി ടെക്ടേൺ അവതരിപ്പിക്കുന്ന സെയിൽടേൺ അഗ്രോമാർട്ട് വഴി ഉപഭോക്താക്കൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനും പണമടച്ച് കൃഷിയിടത്തിൽ നിന്നോ നിശ്ചിത ശേഖരണ കേന്ദ്രത്തിൽ നിന്നോ കൈപ്പറ്റാനും സാധിക്കും. യഥാർത്ഥ ഉപഭോക്തൃ ആവശ്യകതയുടെ അടിസ്ഥാനത്തിൽ കൃഷിയും വിളവെടുപ്പും ആസൂത്രണം ചെയ്യാൻ ഈ സംവിധാനം സഹായിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL