SignIn
Kerala Kaumudi Online
Thursday, 17 September 2026 9.58 PM IST

ലോക്ക്ഡൗണിന് മാർഗ്ഗരേഖയുണ്ട്: 'വെടിയരുത് ജാഗ്രത'

lockdown

കണ്ണൂർ :കൊവിഡ് രൂക്ഷ വ്യാപന പശ്ചാത്തലത്തിൽ ഇന്നുമുതൽ പ്രഖ്യാപിച്ച ലോക്ഡൗണിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കാം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 7.30 വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. എല്ലാ കടകളും ഹോം ഡെലിവറി രീതി പിൻതുടരണം. അവശ്യവസ്തുക്കൾ, മരുന്ന് എന്നിവ വാങ്ങാൻ മാത്രമേ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാവൂ. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനിലും ഓട്ടോ, ടാക്സി ഇവ ലഭ്യമാകും. ചരക്ക് വാഹനങ്ങൾ തടയില്ല. അവശ്യ വസ്തുക്കളും മരുന്നും എത്തിക്കാൻ ഓട്ടോയും ടാക്സിയും ഉപയോഗിക്കാം എന്നിങ്ങനെയാണ് മാർഗരേഖയിലുള്ളത്.

. കൊവിഡ് വാക്സിനേഷന് സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാം. റെയിൽ, വിമാന സർവീസുകൾ ഒഴികെ ഗതാഗതം അനുവദിക്കില്ല. ബാങ്കുകൾ, ഇൻഷൂറൻസ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ ഉച്ചക്ക് ഒരുമണി വരെ പ്രവർത്തിക്കാം. ഹോം നഴ്സ്, പാലിയേറ്റീവ് പ്രവർത്തകർക്ക് ജോലി സ്ഥലങ്ങളിലേക്ക് പോകാം. ഐ ടി അനുബന്ധ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാം.

മാർഗരേഖ തുടരുന്നു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും

പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ പ്രവർത്തിപ്പിക്കാം

ആരാധനാലയങ്ങളിൽ പ്രവേശിപ്പിക്കില്ല

മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക പരിപാടികൾ പാടില്ല.

 കൃഷി, ഹോർട്ടികൾച്ചർ, മത്സ്യബന്ധന മൃഗസംരക്ഷണ മേഖലകൾ പ്രവർത്തിക്കാം

 വിവാഹങ്ങൾക്ക്. 20 പേർ

അടിയന്തര പ്രാധാന്യമല്ലാത്ത വാണിജ്യ വ്യവസായ മേഖലകൾ അടച്ചിടും

ഇലക്ട്രിക്കൽ പ്ലംബ്ബിംഗ് സേവനങ്ങൾക്ക് തടസ്സമില്ല

നിർമ്മാണ മേഖലയിൽ ജോലി തുടരാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL