SignIn
Kerala Kaumudi Online
Friday, 23 October 2026 12.30 AM IST

വാർഡ് വിഭജനം: പ്രതിഷേധ സംഗമം

udf
പ്രതിഷേധ സംഗമം മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: അശാസ്ത്രീയമായ രീതിയിൽ പടന്ന പഞ്ചായത്തിൽ നടന്ന വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ചും എൽ.ഡി.എഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും അധികാരവും പിടിച്ചുവെക്കുന്നതിൽ പ്രതിഷേധിച്ചും യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന പ്രതിഷേധ സംഗമം മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. യു.സി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.പി ഹമീദലി, ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി പ്രകാശൻ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.സി റൗഫ് ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം, വൈസ് പ്രസിഡന്റ് പി. ബുഷ്റ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL