SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

പുലി ഭീതി വിട്ടൊഴിയാതെ വാഴക്കോട്

tiger
പുലി ഭീതി

ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടപ്പാറ: വാഴക്കോട് നിവാസികളുടെ ഉറക്കം കെടുത്തി പുലിയുടെ വിളയാട്ടെ. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നാട്ടുകാർ പുലിയെ കണ്ടത്ത് പത്തിലേറെ തവണ. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും നാട്ടുകാർ പുലിയെ കണ്ടു.

വെള്ളിയാഴ്ച രാത്രി 9.30ഓടെ ഓട്ടോ ഡ്രൈവർ തായങ്കടയിലെ കുഞ്ഞിരാമനും ബന്ധുക്കളായ രണ്ട് സ്ത്രീകളും നേരിട്ട് പുലിയെ കണ്ടു. ഇവർ സഞ്ചരിച്ച ഓട്ടോക്ക് കുറുകെ ഓടിയപുലി തായങ്കടയിലെ ദാമോദരൻ നായരുടെ വീടിന്റെ മതിലിൽ കയറിയിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ടാപ്പിംഗ് തൊഴിലാളിയായ വാഴക്കോട് കക്കട്ടിൽ ടി. ചന്ദ്രൻ ടാപ്പിംഗിനിടെയാണ് പുലിയെ കണ്ടത്. പാറക്കെട്ടിനു മുകളിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഇയാൾ ഒച്ചവച്ചപ്പോൾ ഓടിമറഞ്ഞു.

ഒരു ഇടവേളക്കുശേഷം കഴിഞ്ഞ മാസം 15നാണ് നെല്ലിടുക്കത്തെ ബിജുവിന്റെ വീട്ടുമുറ്റത്തെ വളർത്തു നായയുടെ കൂടിന് സമീപം പുലിയെ കണ്ടത്. തൊട്ടടുത്ത ദിവസം തന്നെ വാഴക്കോട്ടെ പ്രവാസിയായ ഉണ്ണികൃഷ്ണന്റെ വീട്ടുമുറ്റത്തും പുലിയെത്തിയിരുന്നു കഴിഞ്ഞ 21ന് തട്ടുമ്മലിലെ നന്ദിനിയുടെ വീട്ടുപരിസത്തും പുലിയെ കണ്ടു. 23ന് കാഞ്ഞിരപ്പൊയിൽ തോട്ടിനാട് പച്ചക്കുണ്ടിലെ ചന്തുക്കുട്ടിയുടെ ആടിനെ നാട്ടുകാർ നോക്കിനിൽക്കെ പുലി കടിച്ചു കൊന്നിരുന്നു. 26ന് നെല്ലിത്തറ എക്കാലിലും 11ന് കാരാക്കോട് മാധവന്റെ വീടിനടുത്തുള്ള നായക്കൂടിനു സമീപവും പുലിയെ കാണുകയുണ്ടായി. 13ന് പട്ടത്ത് മൂലയിലെ വെള്ളച്ചിയുടെ വളർത്തുനായയെ പുലി കടിച്ചു കൊന്നിരുന്നു.

ജോലിയെടുക്കാനാകാതെ

ടാപ്പിംഗ് തൊഴിലാളികൾ

പുലിപ്പേടി ഉള്ളതുകൊണ്ട് ഈ പ്രദേശങ്ങളിൽ ടാപ്പിംഗ് തൊഴിലാളികൾക്ക് ജോലിയെടുക്കാൻ പറ്റാത്ത സാഹചര്യമാണ്. അതിരാവിലെ ജോലിക്ക് പോകുന്നവരും നടന്നുവരുന്ന വിദ്യാർത്ഥികളും വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ജോലി കഴിഞ്ഞ് പലരും നേരത്തെ വീടണയുകയാണ്. രാത്രിയിൽ വളർത്തു മൃഗങ്ങളെ സുരക്ഷിതമാക്കി വയ്ക്കുകയാണ്. പുലി വിഷയത്തിൽ, വനപാലകാരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. കഴിഞ്ഞദിവസം കാരാക്കോട്ട് പള്ളത്തിങ്കാലിൽ പള്ളത്തിനു സമീപം ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ക്യാമറയിൽ പുലിയെ കണ്ടാൽ മാത്രമേ കൂട് സ്ഥാപിക്കാനാകൂ എന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TIGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL