മുംബയ്: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബയിലെ ജുഹുവിൽ വെടിവയ്പ്പ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തതെന്നാണ് വിവരം. ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്ന ടൈഗറിന് നേരെ ബൈക്കിലെത്തിയ മൂന്നുപേർ വെടിയുതിർക്കുകയായിരുന്നു. താരത്തിന് പരിക്കേറ്റില്ലെങ്കിലും ഡ്രൈവറുടെ കൈയ്ക്ക് വെടിയേറ്റു.
സംഭവത്തിന് പിന്നാലെ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ, ലോറൻസ് ബിഷ്ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്ന സിനിമാ മേഖലയിലുള്ളവർക്കെതിരെയും ഭീഷണി മുഴക്കി. ടൈഗർ ഷ്റോഫിന് ബിഷ്ണോയി സംഘത്തിന്റെ നിർദേശങ്ങൾ അവഗണിച്ച് സൽമാൻ ഖാനൊപ്പം ജോലി തുടർന്നതാണ് ആക്രമണത്തിന് കാരണമെന്ന് അനിൽ പണ്ഡിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയയാൾ ശബ്ദസന്ദേശത്തിൽ അവകാശപ്പെട്ടു.
ആക്രമണം നടത്തിയവരെ തിരിച്ചറിയുന്നതിനും വെടിവയ്പുണ്ടായ സാഹചര്യങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങളുടെ ആധികാരികതയും പൊലീസ് പരിശോധിച്ചുവരികയാണ്.
Bollywood actor Tiger Shroff was shot at by a three-member gang on a bike in Juhu, Mumbai, but escaped unhurt, though his driver was injured. The Lawrence Bishnoi gang claimed responsibility via an audio message, alleging Shroff was attacked for ignoring their warnings and continuing to work with Salman Khan. Police are investigating the incident and the audio's authenticity.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |