SignIn
Kerala Kaumudi Online
Monday, 19 October 2026 12.31 PM IST

ടൈഗർ ഷ്‌റോഫ് വധശ്രമക്കേസ്; മൂന്നുപേർ കസ്റ്റഡിയിൽ, പ്രതികളുടെ സിസിടിവി ചിത്രങ്ങൾ പുറത്ത്

tiger-shroff

പ്രതികളുടെ സിസിടിവി ചിത്രങ്ങൾ, നടൻ ടൈഗർ ഷ്‌റോഫ്

മുംബയ്: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ച കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. കോട്ടയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അതേസമയം, വധശ്രമക്കേസിൽ അന്വേഷണം മുംബയ് ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രതികളുടെ സിസിടിവി ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അന്വേഷണ സംഘം നടന്റെ മൊഴിയെടുത്തു.

ഒരേ നിറത്തിലെ വസ്ത്രങ്ങൾ അണിഞ്ഞിട്ടുള്ള പ്രതികളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. ഒരാൾ തൊപ്പിയും ധരിച്ചിട്ടുണ്ട്. വധശ്രമക്കേസിൽ തിരിച്ചറിയാത്ത മൂന്നുപേർക്കെതിരെയാണ് ജുഹു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

അക്രമി സംഘമെത്തിയ ബൈക്ക് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പൾസർ ബൈക്കിലായിരുന്നു ഇവർ എത്തിയത്. മുംബയിൽ നിന്നാണ് ബൈക്ക് വാങ്ങിയതെന്നാണ് വിവരം. നിലവിൽ ബൈക്ക് ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.

വെടിവയ്പ്പിനുശേഷം അന്ദേരി റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതികൾ ഇവിടെനിന്ന് ട്രെയിൻ മാർഗം രക്ഷപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. ട്രെയിനുകളിലും ബസുകളിലും മുംബയ് പൊലീസ് പരിശോധന കർശനമാക്കി.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് ടൈഗർ ഷ്‌റോഫിനുനേരെ ആക്രമണമുണ്ടായത്. ഫുട്‌ബോൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്ന ടൈഗറിന് നേരെ ബൈക്കിലെത്തിയ മൂന്നുപേർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. കൈയിൽ വലിയ ബാൻ‌ഡേജും തോളിലും നെഞ്ചിലുമായി മുറിവിൽ ഡ്രസിംഗും ഉള്ള താരത്തിന്റെ ചിത്രം പുറത്തുവന്നു.

English Summary

One person has been detained in connection with the shooting attack on Bollywood actor Tiger Shroff in Mumbai. The case has been transferred to the Mumbai Crime Branch. Three unidentified suspects allegedly fired at the actor while he was returning from a football ground. Police recovered their abandoned motorcycle and are examining CCTV footage and transport routes to trace the suspects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGER SHROFF ATTACK CASE, TIGER SHROFF SHOOTING INCIDENT, TIGER SHROFF ATTACK SUSPECT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360