കാഞ്ഞങ്ങാട്: തായന്നൂർ ചെറളംകൈയിലുള്ള മൂല ചാലിയൻ വള്ളി ലിങ്ക് റോഡ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. കാലിച്ചാനടുക്കത്തു നിന്നും കലയന്തടം വഴി ചെറളം നെരോത്ത് അട്ടക്കണ്ടം പോകുന്ന റോഡിനേയും തായന്നൂർ-ചെറളം നെറോത്ത് പോകുന്ന റോഡിനെയും ബന്ധിപ്പിക്കുന്ന 417 എന്ന ലിങ്ക് റോഡാണിത്. 20 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ ടാറിംഗ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയത്. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അദ്ധ്യക്ഷയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ സ്വാഗതവും ലത നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |