SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

ഖുർആൻ ക്ലാസും കിറ്റ് വിതരണവും

khuran
ഖുർആൻ ക്ലാസും റംസാൻ കിറ്റ് വിതരണവും പാറപ്പള്ളി മുദരിസ് മുനീർ ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പാറപ്പള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഖുർആൻ ക്ലാസും റംസാൻ കിറ്റ് വിതരണവും ലഹരിവിപത്തിനെതിരെയുള്ള വിളംബരമായി. ജമാഅത്തിലെ സ്ത്രീകളടക്കമുള്ള നിരവധി പേർ പങ്കാളിയായി. പാറപ്പള്ളി മുദരിസ് മുനീർ ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് ഇബ്രാഹിം ഖലീൽ ഹുദവി കാസർകോട് ഖുർആൻ ക്ലാസ്സിനും സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് കാനം ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സിനും നേതൃത്വം നൽകി. കെ.കെ അബ്ദുൾ റഹിമാൻ പാണത്തൂർ, എം. ഹസൈനാർ ഹാജി പറക്കളായി, കെ.എം അബ്ദുൽ റഹിമാൻ പാറപ്പള്ളി, സ്വാലിഹ് വൈറ്റ് ഹൗസ്, എം.കെ ഹസൈനാർ കുണ്ടടുക്കം, എ.എം ബഷീർ പറക്കളായി, ടി.എം മുനീർ തുരിത്തി, അബ്ദുല്ല ഹാജി മയൂരി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL