പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പബ്ലിക് ലൈബ്രറി ജീവനക്കാർക്കായി സംഘടിപ്പിച്ച അഞ്ച് ദിവസത്തെ പരിശീലന പരിപാടി സമാപിച്ചു. സമാപന പരിപാടി സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ പ്രൊഫസർ രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ലൈബ്രേറിയൻ ഡോ. പി. സെന്തിൽകുമാരൻ സ്വാഗതവും ഇൻഫർമേഷൻ സയന്റിസ്റ്റ് കെ.വി. ശ്രുതി നന്ദിയും പറഞ്ഞു. ഡോ. എസ്. ധനവന്ദൻ, പ്രൊഫസർ ആർ. ബാലസുബ്രഹ്മണി, ഡോ. പുരുഷോത്തം ഗൗഡ, പ്രൊഫസർ കെ. സുരേന്ദ്ര ബാബു, പ്രൊഫസർ മുരുഗ പൂപതി രാജ, ഡോ. പ്രശാന്ത്, ഡോ. വി.കെ. തോമസ്, ഡോ. ദിനേശൻ കൂവക്കൈ, വിനോദ് കുമാർ, അശോക് തോമസ് എന്നിവർ ക്ലാസ്സെടുത്തു. പരിശീലനത്തിൽ കേരളം, ആന്ധ്രാ പ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പബ്ലിക് ലൈബ്രറി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |