കാഞ്ഞങ്ങാട്: നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി നീലേശ്വരം പാലായി ഗ്രാമശ്രീ നഗറിൽ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന കുടിവെള്ള പദ്ധതി ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ഒന്നര ലക്ഷം രൂപ ചിലവഴിച്ചു നടപ്പിലാക്കിയ പദ്ധതിയിൽ നന്മമരം ചെയർമാൻ സലാം കേരള ആദ്യ കുടിവെള്ള വിതരണം ചെയ്തു. നന്മമരം കാഞ്ഞങ്ങാട് ഏറ്റെടുത്തു നടത്തുന്ന മൂന്നാമത്തെ കുടിവെള്ള പദ്ധതിയാണിത്. വൈസ് പ്രസിഡന്റ് ബിബി ജോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ടി.പി. ലത, നന്മമരം ഭാരവാഹികളായ ടി.കെ വിനോദ്, ഉണ്ണികൃഷ്ണൻ കിനാനൂർ, ഷിബു നോർത്ത് കോട്ടച്ചേരി, പി. മനോഹരൻ, ഇ.കെ ചന്ദ്രൻ സംസാരിച്ചു. ദിനേശ്, രതീഷ്, രാജി മധു, ഗോകുലാന്ദൻ മോനാച്ച, പ്രസാദ്, ബിന്ദു, മധു, മാളവിക, ദിനേശ്, പുഷ്പ കൊളവയൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |