SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

കുട്ടമത്ത് അനുമോദന സദസ് സംഘടിപ്പിച്ചു

mla-
കേരള പൂരക്കളി കലാ അസോസിയേഷൻ ചെറുവത്തൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: കേരള പൂരക്കളി കലാ അസോസിയേഷൻ ചെറുവത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി. കുമാരൻ അദ്ധ്യക്ഷനായി. കേരള പൂരക്കളി അക്കാഡമിയുടെ പൂരക്കളി മറുത്തുകളി അവാർഡുകൾ നേടിയ കലാകാരന്മാരെ ടി.ഐ മധുസൂദനൻ എം.എൽ.എ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള മുഖ്യാതിഥിയായി. രാജേന്ദ്രൻ പയ്യാടക്കത്ത്, വി. ഗോപാലകൃഷ്ണൻ, പി. ദാമോദരൻ പണിക്കർ, ചന്ദ്രൻ മണിയറ, പി.വി കുഞ്ഞിക്കണ്ണൻ, എം. ശ്രീധരൻ, തമ്പാൻ പണിക്കർ, കെ. സുരേശൻ, സി. ചന്ദ്രൻ, മാടായി കുഞ്ഞിക്കണ്ണൻ, വിനോദ് കുട്ടമത്ത്, രത്നവല്ലി കുട്ടമത്ത്, സുബിൻ കുട്ടമത്ത് എന്നിവർ സംസാരിച്ചു. പി.കെ രവീന്ദ്രൻ സ്വാഗതവും പ്രശാന്ത് പയ്യക്കാൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL