അഹമ്മദാബാദ്: ഗുജറാത്തിൽ ഫയർഫോഴ്സ് വാഹനം ബിജെപി എംഎൽഎയുടെ ബംഗ്ലാവ് കഴുകാൻ ഉപയോഗിച്ചതായി പരാതി. ദഹോദ് ജില്ലയിലെ ധൻപൂർ താലൂക്കിലെ ബിജെപി എംഎൽഎ ബച്ചുഭായ് ഖബാദിനെതിരെയാണ് പരാതി. ദേവ്ഗഢ് ബാരിയ മുൻസിപ്പാലിറ്റിയുടെ ഫയർഎഞ്ചിൻ ഉപയോഗിച്ച് ബച്ചുഭായ്‌യുടെ ബംഗ്ലാവും പരിസരവും വെള്ളം പമ്പുചെയ്ത് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്.
ബംഗ്ലാവിന്റെ പുറംഭാഗം കഴുകാനാണ് ഫയർ എഞ്ചിൻ എത്തിയതെന്നാണ് ആരോപണം. അതേസമയം എംഎൽഎയുടെ ഫോൺ കോളിനെ തുടർന്നാണ് ഫയർ എഞ്ചിൻ അയച്ചതെന്നും സ്ഥലത്തെത്തിയപ്പോഴാണ് ബംഗ്ലാവ് കഴുകാനാണെന്ന് ജീവനക്കാർ മനസിലാക്കിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അടിയന്തര സാഹചര്യമെന്ന് കരുതിയാണ് ഫയർ എഞ്ചിൻ അയച്ചത്. സംഭവമറിഞ്ഞയുടൻ പ്രവർത്തനം നിർത്തിവച്ചെന്നും ദേവ്ഗഢ് ബാരിയ മുൻസിപ്പൽ ചെയർപേഴ്സൺ ഘമേഷ് കലാൽ പ്രതികരിച്ചു. എംഎൽഎയിൽ നിന്നും 2,700 രൂപ പിഴ ഈടാക്കിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
A BJP MLA in Gujarat, Bachubhai Khabad, has been accused of using a fire engine to wash and clean his bungalow and surroundings. A video showing the Devgadh Baria municipality fire engine at his residence has gone viral, sparking widespread criticism.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |