SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

മിൽമയിൽ ബോധവത്കരണ ക്ലാസ്

milma
മിൽമയിൽ ബോധവത്കരണ ക്ലാസ് പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

മാവുങ്കാൽ: നാഷണൽ സേഫ്റ്റി കൗൺസിൽ ഡയമണ്ട് ജൂബിലി ആഘോഷിക്കുന്ന വേളയിൽ നാഷണൽ സേഫ്റ്റി കൗൺസിലിന്റെ കേരള ചാപ്റ്ററായ സേഫ്റ്റി കൗൺസിൽ ഓഫ് കേരളവുമായി ചേർന്ന് മിൽമ കാസർകോട് ഡെയറിയിൽ ജീവനക്കാർ പ്ലാന്റിൽ ജോലിയെടുക്കുന്ന സമയത്തും വിവിധ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ബോധവത്കരണ ക്ലാസ് ഒരുക്കി. സേഫ്റ്റി കൗൺസിൽ ഓഫ് കേരള വൈസ് ചെയർമാൻ കൂടിയായ പി. വേണുഗോപാൽ ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മിൽമ കാസർകോട് ഡെയറി മാനേജർ സ്വീറ്റി വർഗീസ് അദ്ധ്യക്ഷയായി. യോഗത്തിൽ ഡെയറി പേഴ്സണൽ വിഭാഗം തലവൻ വികാസ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രതിനിധികളായ തമ്പാൻ, ഹരിശങ്കർ, പ്രൊഡക്ഷൻ വിഭാഗം തലവൻ വിനോജ് എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ബോധവത്കരണ ക്ലാസ് ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL