SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

ക്ഷീരവികസന വകുപ്പിന്റെ നിലപാട് പക്ഷപാതപരമെന്ന്

milk-price

കോഴിക്കോട്: ക്ഷീര വികസന വകുപ്പിന്റെ പക്ഷപാതപരമായ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് രജിസ്ട്രാർക്ക് മിൽമ ചെയർമാൻ കെ.എസ്. മണി പരാതി നൽകി. മലബാർ യൂണിയൻ പിരിച്ചു വിട്ടതിനു പിന്നാലെ ചില സംഘം പ്രസിഡന്റുമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ച രജിസ്ട്രാർ, തന്റെ പരാതിയിന്മേൽ മൗനം പാലിക്കുകയാണ്. സെപ്തംബർ ഒന്നിന് താൻ നൽകിയ പരാതിയിൽ നടപടിയെടുക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. അന്വേഷണ വിഷയങ്ങളിൽ താൻ നൽകിയ പരാതിയിലെ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണം. നടപടിയുണ്ടായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA