SignIn
Kerala Kaumudi Online
Monday, 27 July 2026 6.59 AM IST

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ആദരം

driver
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ രാജീവനെ സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ആദരിച്ചപ്പോൾ

കാഞ്ഞങ്ങാട്: മൺപാത്ര വിൽപനകാരി കസ്തൂരിയെ കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ച കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ രാജീവനെ സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ആദരിച്ചു. കയ്യൂർ അരയാ കടവ് പാലത്തിന്റെ മുകളിൽ വെച്ചാണ് കസ്തൂരിയെ കടന്നൽ കൂട്ടം ആക്രമിച്ചത്. രാജീവൻ ബസ്സിന്റെ സീറ്റിൽ ഇട്ടിരുന്ന തടിച്ച ഷാൾ പുതപ്പിച്ചാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ഇതിനിടയിൽ രാജീവനും കടന്നലിന്റെ കുത്തേറ്റു. പിന്നീട് വേദന സഹിച്ച് ബസ് നീലേശ്വരം ബസ് സ്റ്റാൻഡിൽ യാത്രക്കാരെ സുരക്ഷിതമായി എത്തിച്ചതിനു ശേഷം നീലേശ്വരം താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു. നഗരസഭ കൗൺസിലർ പി.വി മണി, കൊട്രച്ചാൽ ബ്രാഞ്ച് സെക്രട്ടറി എ.കെ. ഭാസ്കരൻ തീർത്ഥങ്കര ബ്രാഞ്ച് സെക്രട്ടറി നിധിൻ വെങ്ങാട്ട്, ശശി കുമാരൻ, അയ്യൂബ്, ബിജു, ശാലിനി, ദിനേശൻ, രാജീവൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL