SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

ശ്രീകുമാർ കാരിയിൽ പുസ്തകക്കണി

kani
കാരിയിൽ ശ്രീകുമാർ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന പുസ്‌തക കണി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി. തമ്പാൻ ഉദഘാടനം ചെയ്യുന്നു

ചെറുവത്തൂർ: അറിവും വിജ്ഞാനവും കോർത്തിണക്കി പുസ്തകക്കണി. വായനയാണ് ലഹരി എന്ന സന്ദേശവുമായി കാരിയിൽ ശ്രീകുമാർ സ്മാരക വായനശാല ഗ്രന്ഥാലയം ശ്രീകുമാർ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പുസ്തകക്കണിയൊരുക്കിയത്. പുതുതലമുറയെ വായനയോടടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ താലൂക്ക് ലൈബ്രറി കൗൺസിൽ വായന വെളിച്ചം സർഗ്ഗാത്മക വായന പദ്ധതിയുടെ ഭാഗമായാണ് പുസ്തകക്കണി സംഘടിപ്പിച്ചത്. കാണാനെത്തിയവർക്ക് വിഷുകൈനീട്ടമായി പേനകളും പലഹാരങ്ങളും നൽകി. വായനശാല മുറ്റത്ത് ഒരുക്കിയ പുതുമയാർന്ന പുസ്തകക്കണികാണാൻ നിരവധി പേരെത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി. തമ്പാൻ പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ടി.വി ജയചന്ദ്രൻ വിഷു കൈനീട്ടം നൽകി. ചടങ്ങിൽ പി.കെ. രമ അദ്ധ്യക്ഷയായി. ടി.വി. അശോകൻ, എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു. വായന വെളിച്ചം കൺവീനർ കെ.വി മഹഷ് സ്വാഗതവും ലൈബ്രേറിയൻ വി. അശ്വതി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL