SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

പുനഃപ്രതിഷ്ഠ ഉത്സവം: ആചാരസംഗമം

sangamam
ആചാര സംഗമം സി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മടിയൻ കൂലോം നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി ആചാര സംഗമം നടത്തി. ആചാര സംഗമത്തിൽ ക്ഷേത്രം തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർ ഭദ്രദീപം കൊളുത്തി. മലബാർ ദേവസ്വം ബോർഡ് കാസർകോട് ഏരിയ ചെയർമാൻ സി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. വേണുഗോപാലൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. പൂരക്കളി അവാർഡ് നേടിയ കിഴക്കുംകരയിലെ കുമാരൻ വെളിച്ചപ്പാടിനെയും അടട്ടെ നാരായണൻ വെളിച്ചപ്പാടിനെയും എൻ.വി കുഞ്ഞികൃഷ്ണൻ നായർ മൂലച്ചേരി നായരച്ചൻ പൊന്നാടയും നിലവിളക്കും നൽകി ആദരിച്ചു. എൻ.വി ബേബി രാജ്, പി. ബാബു, എം. സതീശൻ, വിശ്വനാഥൻ മലയാക്കോൾ, വി.വി സുഹാസ്, മുട്ടത്ത് കരുണാകരൻ, സി. നിത്യാനന്ദൻ, വി. നാരായണൻ, ഭാസ്കരൻ കുതിരമ്മൽ സംസാരിച്ചു. സി.വി തമ്പാൻ സ്വാഗതവും ടി.വി. തമ്പാൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL