SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

മാർഷൽ ആർട്സ് ഫെസ്റ്റ് 14 മുതൽ 19 വരെ

fest
മാർഷൽ ആർട്സ് ഫെസ്റ്റ്

കാഞ്ഞങ്ങാട്: ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ കാഞ്ഞങ്ങാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന മാർഷൽ ആർട്ട്‌സ് ഫെസ്റ്റ് 14 മുതൽ 19 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14നു രാവിലെ 9.30നു നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യും. 14, 15 തീയതികളിൽ കരാട്ടെ മത്സരം, 16നു വുഷു, കളരിപ്പയറ്റ് മത്സരങ്ങൾ, 17ന് ആം റസ്ലിംഗ്, ജൂഡോ, ബോക്സിംഗ് മത്സരങ്ങൾ, 18, 19 തീയതികളിൽ തൈക്കോണ്ടോ മത്സരങ്ങൾ. 1500ലധികം കായിക താരങ്ങൾ പങ്കെടുക്കും. സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ വി.വി രമേശൻ, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സിക്രട്ടറി എം. അച്യുതൻ, പ്രസിഡന്റ് പ്രദീഷ് മീത്തൽ, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.കെ രാജശേഖരൻ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL