SignIn
Kerala Kaumudi Online
Monday, 08 June 2026 2.42 AM IST

യാത്രയയപ്പും വിദ്യാഭ്യാസ അവാർഡ് വിതരണവും

kccpl
യാത്രയയപ്പ് സമ്മേളനം കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ട‌ർ ഡോ. ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി ലിമിറ്റഡിലെ കരിന്തളം യൂണിറ്റിൽ നിന്ന് വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ മികവിനുള്ള കാഷ് അവാർഡ് വിതരണവും ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്നു. ദീർഘകാലം സ്ഥാപനത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വിലമതിക്കാനാവാത്ത സേവനമനുഷ്ഠിച്ച ജീവനക്കാരെ ആദരിച്ചു. കൂടാതെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും മെമെന്റോകളും വിതരണം ചെയ്തു. കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനേജർ അക്കൗണ്ട്സ് സി.വി ശശി അദ്ധ്യക്ഷത വഹിച്ചു. കെ.വി. രാജേഷ് ബാബു സംസാരിച്ചു. സ്‌പെഷൽ ഗ്രേഡ് സൂപ്പർവൈസർ പി.വി നിഷ സ്വാഗതവും പ്രണേഷ് റാവു നന്ദിയും പറഞ്ഞു. ഉദ്യോഗസ്ഥർ, ജീവനക്കാർ, വിരമിച്ച ജീവനക്കാർ, കുടുംബാംഗങ്ങൾ, വിദ്യാർഥികൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KCCPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL