SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

യോഗി സർവീസ് സൊസൈറ്റി പ്രതിനിധി സമ്മേളനം

yogi
യോഗി സർവ്വീസ് സൊസൈറ്റി പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ലഹരി വിരുദ്ധ പദ്ധതി തൂഫാൻ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും നീലേശ്വരം, മാവുങ്കാൽ ദേശീയ പാതകളിൽ ആകാശ പാത നിർമ്മിക്കാനും കേരള യോഗി സർവ്വീസ് സൊസൈറ്റി 26-ാം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സമുദായ ജനപ്രതിനിധികളായ പി.വി ഗണേഷ് ബാബു, സി.എം കുമാരൻ, പി.എം സന്ധ്യ, കെ.എം മിനിമോൾ, അർജ്ജുൻ യോഗി എന്നിവരെ സംസ്ഥാന രക്ഷാധികാരി പി.വി ബാലചന്ദ്രൻ ഗുരുക്കൾ ആദരിച്ചു. വിനീഷ് സുകുമാരൻ, പി.എം വേണുഗുരുക്കൾ, പി.എം രാജൻ, അഡ്വ. ടി.കെ സുധാകരൻ, പി. ദാമോദരപണിക്കർ, എം.എം ജനാർദ്ദനൻ, വി.എം ചന്ദ്രൻ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി എം.എം ജനാർദ്ദനൻ സ്വാഗതവും പി.വൈ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, YOGI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL