കാഞ്ഞങ്ങാട്: നന്മമരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പൂന്തോട്ട നിർമ്മാണത്തിനു തുടക്കം കുറിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി രമേശൻ ചെടികൾ നട്ട് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. എം.പി ജീജ ചെടികൾ ഏറ്റുവാങ്ങി. രാജി മധു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എം.എൻ രേഷ്മ, സ്റ്റാഫ് നേഴ്സ് സൂപ്രണ്ട് കെ. രാധിക, പി. ഹാസി. കെ. അമൽ, നന്മ മരം കൂട്ടായ്മ അംഗമായ സലാം കേരള, ഷിബു നോർത്ത് കോട്ടച്ചേരി, ഗോകുലാനന്ദൻ മോനാച്ച, രമ്യഹരി, ദിനേശൻ എക്സ്പ്ലസ്, ബഷീർ കൊത്തിക്കൽ, സതീശൻ മടിക്കൈ, ബി.കെ പ്രസാദ്, ബിനീഷ് കിഴകുംകര, ബിന്ദു സി. നായർ, കമറുന്നീസ, സുലൈഖ, സിസ്റ്റർ ജയ, കെ. മധുസൂദനൻ, എൻ. സുരേഷ് എന്നിവർ നേതൃത്വം നൽകി. ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |