കാഞ്ഞങ്ങാട്: കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ കാർഷിക മേഖലകളിൽ നേട്ടം കൈവരിച്ച കർഷകരായ അജിത് കുമാർ കുന്നരുവത്ത്, മുരളീധരൻ രാവണേശ്വരം എന്നിവരെയും ബല്ല കൃഷിക്കൂട്ടം, അതിയാമ്പൂർ കൃഷിക്കൂട്ടം, കൈരളി തടത്തിൽ കൃഷിക്കൂട്ടം എന്നിവയ്ക്കും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കെ. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ, രവി കാസർകോട്, യു. ഉണ്ണികൃഷ്ണൻ നായർ, കുഞ്ഞികൃഷ്ണൻ, കെ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. സബീഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി. രാധാകൃഷ്ണൻ (സെക്രട്ടറി), മൂലക്കണ്ടം പ്രഭാകരൻ (പ്രസിഡന്റ്), കെ. വിശ്വനാഥൻ (ട്രഷറർ), ശിവജി വെള്ളിക്കോത്ത്, കെ. രാജേന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), തങ്കമണി വില്ലാരംപതി, എൻ. ഗോപി (വൈസ് പ്രസിഡന്റുമാർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |