കാഞ്ഞങ്ങാട്: ബി.എം.എസ് കാഞ്ഞങ്ങാട് മുനിസിപ്പൽ സമ്മേളനം പുതിയ കോട്ട മാരാർജി മന്ദിരത്തിൽ മുനിസിപ്പൽ പ്രസിഡന്റ് സുധീഷ് മുത്തപ്പൻ തറയുടെ അദ്ധ്യക്ഷതയിൽ ബി.എം.എസ് ഹൊസ്ദുർഗ് മേഖല സെക്രട്ടറി അജയൻ പുതിയകണ്ടം ഉദ്ഘാടനം ചെയ്തു. ബി.എം.എസ് സംസ്ഥാന സമിതി അംഗം വി.വി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ എം. ബൽരാജ്, രേഷ്മ ചെമ്മട്ടംവയൽ, സുനിൽ വാഴക്കോട്, ഭാസ്‌കരൻ, അംബിക ചെമ്മട്ടംവയൽ, കുഞ്ഞികൃഷ്ണൻ പുല്ലൂർ, ബേബി അരയി, വിനു പുതിയകണ്ടം എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട് അഭിലാഷും, വരവുചിലവ് കണക്ക് രാധാകൃഷ്ണനും അവതരിപ്പിച്ചു. പ്രമേയം രാകേഷ് മുത്തപ്പൻതറ അവതരിപ്പിച്ചു. ഭാരവാഹികളായി സുധീഷ് മുത്തപ്പൻത്തറ (പ്രസിഡന്റ്), അഭിലാഷ് ചെമ്മട്ടംവയൽ (സെക്രട്ടറി), സുനിൽ നീരൂക്ക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പ്രമോദ് സൗത്ത് സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |